കേരളം

അവര്‍ മാവോയിസ്റ്റുകള്‍ തന്നെ; 'അത് തന്നെയല്ലേ തെളിവ്'; ഇരുവരെയും പാര്‍ട്ടി പുറത്താക്കിയെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അലനും താഹയും സിപിഎമ്മുകാരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അവര്‍ മാവോയിസ്റ്റ് സിന്ദാബാദ് വിളിച്ചവരാണ്. സിപിഎമ്മുകാര്‍ എങ്ങനെ മാവോയിസ്റ്റ് സിന്ദാബാദ് വിളിക്കുമെന്ന് കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. അവര്‍ മാവോയിസ്റ്റാണെന്നതിന്റെ വ്യക്തമായ തെളിവ് അത് തന്നെയാണെന്ന് കോടിയേരി പറഞ്ഞു.  

എന്‍ഐഎ കേസെടുത്തതിനെതിരെയാണ് സിപിഎം വിമര്‍ശിച്ചത്. അത് സിപിഎമ്മാണോ മാവോയിസ്റ്റാണോ എന്ന് നോക്കിയിട്ടല്ലായിരുന്നു.  കേരളാ പൊലീസ് അന്വേഷിക്കുന്ന ഒരു കേസ് സംസ്ഥാന സര്‍്ക്കാരിനോട് അനുമതി ചോദിക്കാതെ എന്‍ഐഎ ഏറ്റെടുത്ത നടപടി തെറ്റാണ്. ആ തീരുമാനം പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും കോടിയേരി പറഞ്ഞു.

അലനെയും താഹയെയും ഒരു മാസം മുന്‍പ് പാര്‍ട്ടയില്‍ നിന്ന് പുറത്താക്കിയതായും കോടിയേരി പറഞ്ഞു. ഏരിയാ കമ്മറ്റിയുടെ തീരുമാനത്തിന് ജില്ലാ കമ്മറ്റി അംഗീകാരം നല്‍കുകയായിരുന്നു. ഇന്നലെ  സംസ്ഥാന കമ്മറ്റിയില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അത് റിപ്പോര്‍ട്ട് ചെയ്തതായും കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി