കേരളം

ഇരുട്ട് വീഴുമ്പോള്‍ വീടുകള്‍ക്ക് സമീപം ആള്‍രൂപം; തിരയുമ്പോള്‍ 'അപ്രത്യക്ഷം'; ഭീതിയൊഴിയാതെ നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍:  രാത്രിയില്‍ വീടുകള്‍ക്ക് സമീപം കാണുന്ന ആള്‍രൂപമാണ് ഇപ്പോള്‍ പഴഞ്ഞിക്കാര്‍ക്ക് തലവേദനയാകുന്നത്.  ഹൈസ്‌കൂള്‍ റോഡ്, സെന്റ് തോമസ് അങ്ങാടി, അരുവായി, ജരുശലേം ഭാഗങ്ങളിലാണ് രാത്രിയില്‍ വീടുകള്‍ക്ക് സമീപം ആള്‍രൂപത്തെ പലരും കണ്ടത്. ബഹളം കൂട്ടി നാട്ടുകാര്‍ പലവട്ടം അന്വേഷിച്ചെങ്കിലും ആളെ കിട്ടിയില്ല.  

രൂപത്തെ കാണുന്ന മാത്രയില്‍ ആളുകള്‍ ഒച്ചവെക്കാന്‍ തുടങ്ങിയാല്‍ പിന്നെ ആ രൂപം കാണാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രത്യേകിച്ചും എന്തെങ്കിലും ഉപദ്രവം ഈ ആള്‍രൂപത്തില്‍ നിന്നും ഉണ്ടാകുന്നില്ല. എങ്കിലും പ്രദേശവാസിള്‍ ഭയചകിതരാണ്

വീടുകളില്‍ നിന്ന് സാധനങ്ങള്‍ ഒന്നും നഷ്ടപ്പെടാത്തതിനാല്‍ മോഷ്ടാക്കളല്ലെന്ന് നാട്ടുകാര്‍ പറയുന്നു. പലയിടത്തും ചെറുപ്പക്കാര്‍ രാത്രിയില്‍ അന്വേഷിച്ചിറങ്ങിയെങ്കിലും ആരെയും കിട്ടിയില്ല. മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികളോ, സാമൂഹിക വിരുദ്ധരോ ആണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍