കേരളം

കെ സുരേന്ദ്രന്‍ ഇരിക്കുന്നത് ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്ത്; പി കെ ഫിറോസ്

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: ഷഹീന്‍ബാഗ് മാതൃകയില്‍ കോഴിക്കോട് തുടരുന്ന പൗരത്വ നിയമഭേദഗതിക്ക് എതിരായ  സമരം നടത്തുന്നത് തീവ്രവാദികളാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് എതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി കെ ഫിറോസ്. കെ സുരേന്ദ്രന്‍ ഇരിക്കുന്നത് ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്താണെന്ന അദ്ദേഹം ആരോപിച്ചു.

കോഴിക്കോട് സമരം നടത്തുന്നവര്‍ തീവ്രവാദികളാണ് എന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. സമരത്തിന് പന്തല്‍ കെട്ടാന്‍ കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടില്ലെന്നും അവിടെ എന്താണ് നടക്കുന്നതെന്ന് പൊലീസ് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സുരേന്ദ്രന്റെ പരാമര്‍ശത്തിന് എതിരെ രംഗത്തെത്തിയ ഫിറോസ്, കെ സുരേന്ദ്രന്റെ തിട്ടൂരം അനുസരിച്ച് സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ലെന്ന് പറഞ്ഞു. നിയമം അനുസരിച്ചാണ് സമരം നടത്തുന്നത്. ബിജെപി അല്ല യൂത്ത് ലീഗാണ് സമരം നടത്തുന്നത്. വേണമെങ്കില്‍ നിയമം ലംഘിക്കും. കെ സുരേന്ദ്രന്‍ ഇരിക്കുന്നത് ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്താണ്- അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ