കേരളം

കേരള, മം​ഗള എക്സ്പ്രസ് മൂന്ന് ദിവസം ഓടില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ട്രാക്കിലെ അറ്റക്കുറ്റപണികൾ കാരണം കേരള- ന്യൂഡൽഹി റെയിൽ ഗതാഗതം മൂന്നുദിവസത്തേക്ക് പൂർണമായും മുടങ്ങും. എറണാകുളത്ത് നിന്നും പുറപ്പെടുന്ന മംഗള ലക്ഷദ്വീപ് എക്സ്‌പ്രസും തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന കേരള എക്സ്‌പ്രസും മൂന്നു ദിവസം ഓടില്ല. ഫെബ്രുവരി 23, 24, 25 തീയതികളിലെ കേരള, മംഗള എക്സ്‌പ്രസ് ട്രെയിനുകളുടെ സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. 26,27,28 തീയതികളിൽ കേരളത്തിലേക്കുള്ള കേരള, മംഗള എക്സ്‌പ്രസ് ട്രെയിനുകളും മുടങ്ങും.

ഫെബ്രുവരി 26 നു കൊച്ചുവേളിയിൽ നിന്നും ചണ്ഡീഗഡിലേക്കും തിരിച്ചും സർവീസ് നടത്തേണ്ട കേരള സമ്പർക്ക ക്രാന്തി എക്സ്‌പ്രസ്, 28 നു കൊച്ചുവേളിയിൽ നിന്നും ഡെറാഡൂണിലേക്കും മാർച്ച് മൂന്നിന് തിരിച്ച് കേരളത്തിലേക്കും സർവീസ് നടത്തേണ്ടിയിരുന്ന കൊച്ചുവേളി- ഡെറാഡൂൺ എക്സ്‌പ്രസും റദ്ദാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു