കേരളം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍  സ്വര്‍ണവേട്ട; ഒരുകോടി എട്ടുലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണവേട്ട. മൂന്നുയാത്രക്കാരില്‍ നിന്നായി ഒരുകോടി എട്ടുലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. 

ഈ മാസം ആദ്യവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടിയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടിയിരുന്നു. സ്പീക്കറിന്റെ അകത്ത് ഡിസ്‌ക് രൂപത്തിലാക്കിയും ലിപ്സ്റ്റിക് ബോട്ടിലുകളിലും ബട്ടന്‍സ് രൂപത്തിലുമായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 

വിമാനത്താവളത്തില്‍ വന്നിറങ്ങിയ രണ്ടുയുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത് വിവാദമായിരുന്നു. കാസര്‍കോട് സ്വദേശികള്‍ക്കാണ് മര്‍ദനമേറ്റത്. ഇതിന് പിന്നില്‍ സ്വര്‍ണ കള്ളക്കടത്ത് സംഘമാണെന്ന് പൊലീസ് പറഞ്ഞിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ കരിപ്പൂരില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി