കേരളം

നാളെ സിപിഐ സംഘടനയുടെ പണിമുടക്ക്; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഐയുടെ പോഷക സംഘടന കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ) നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കും. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ധനവകുപ്പ് റവന്യു വകുപ്പിനെ ഞെരുക്കുന്നുവെന്ന് ആരോപിച്ചാണ് പണിമുടക്ക്.

ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനാല്‍ നാളെ ജോലിക്ക് ഹാജരാകത്തവര്‍ക്ക് ശമ്പളം ലഭിക്കില്ല. വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തി ജനസൗഹൃദമാക്കുക, വില്ലേജ് ഓഫീസര്‍ പദവി ഉയര്‍ത്തി സര്‍ക്കാര്‍ നിശ്ചയിത്ത ശമ്പളം അനുവദിക്കുക, ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ 50ശതമാനം തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. ധനവകുപ്പിന് എതിരെ നടത്തുന്ന പണിമുടക്കിന് ഒരുമാസം മുന്നേ നോട്ടീസ് നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി