കേരളം

വൃത്തിഹീനമായ ഭക്ഷണം; 25 ഹോട്ടലുകള്‍ക്ക് നോട്ടീസ്; മിന്നല്‍ പരിശോധനയുമായി ആരോഗ്യവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 'ഹെല്‍ത്തി കേരള' ആരോഗ്യ പരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ ഹോട്ടലുകളിലും, ബേക്കറികളിലും ആരോഗ്യ വകുപ്പ്  പരിശോധന നടത്തി. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, കേറ്ററിംഗ് സ്ഥാപനങ്ങള്‍, സോഡ നിര്‍മ്മാണ സ്ഥാപനങ്ങള്‍, ഐസ് ഫാക്റ്ററികള്‍, എന്നിവയടക്കം ആകെ 754 സ്ഥാപനങ്ങളിലാണ് ആരോഗ്യ വകുപ്പ്  പരിശോധന നടത്തിയത്.

പരിശോധനയില്‍ പോരായ്മകള്‍ കണ്ടെത്തിയ 68   സ്ഥാപനങ്ങള്‍ക്ക് അപാകതകള്‍ പരിഹരിക്കുവാന്‍ ആവശ്യപ്പെട്ടു പൊതുജനാരോഗ്യ നിയമപ്രകാരമുള്ള  നോട്ടീസ് നല്‍കി. കൊതുക് വളരുവാനിടയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിന്  ഒരു സ്ഥാപനത്തിനും , വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം കൈകാര്യം ചെയ്തതിന് 25  സ്ഥാപനങ്ങള്‍ക്കും മലിനജലം പുറത്തേക്ക് ഒഴുക്കിയതിന് 12 സ്ഥാപനങ്ങള്‍ക്കും, മാലിന്യങ്ങള്‍ ശരിയായി സംസ്‌ക്കരിക്കാത്തതിന് 9  സ്ഥാപനങ്ങള്‍ക്കും, പകര്‍ച്ചവ്യാധി പടരുന്നതിന് സാഹചര്യം സൃഷ്ടിച്ചതിന് 3  സ്ഥാപനങ്ങള്‍ക്കും ഓടയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് ഒരു സ്ഥാപനത്തിനും, ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിന് 11 സ്ഥാപനങ്ങള്‍ക്കും  പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നോട്ടീസ് നല്‍കി.

അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്നും പിഴയായി 14850  രൂപ ഈടാക്കി. 3 സ്ഥാപനങ്ങള്‍ക്കെതിരെ തുടര്‍ നടപടികള്‍ക്കായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തു. ജില്ലയില്‍ ഉടനീളം നടത്തിയ പരിശോധനയില്‍ 60  സ്‌ക്വാഡുകളിലായി 376  ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായിവരും ദിവസങ്ങളിലും  തുടര്‍പരിശോധനകള്‍ നടത്തുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി