കേരളം

കൊല്ലത്ത് നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു; രണ്ടു തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായി സംശയം 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കല്ലുപാലത്ത് നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണു. പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. രണ്ട് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം.

ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊല്ലം തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. ഇതിന്റെ ഭാഗമായി തോടിന്റെ ഇടതുഭാഗത്തായി കല്‍തൂണ്‍ നിര്‍മ്മിക്കുന്നതിനിടെയാണ് സംഭവം. 

സമീപത്തുളള മണ്‍കൂന ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. വലിയ ഉറപ്പില്ലാത്ത മണ്‍കൂന ഇടിഞ്ഞുവീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം.

കുടുങ്ങികിടക്കുന്നവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി