കേരളം

'പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം 'അമ്മ' എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി...!'

സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ വാര്‍ത്തകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. മിക്കതിലും അമ്മമാര്‍ പ്രതികളോ മുകസാക്ഷികളോ ആയി മാറുന്നു. കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരന്‍ വിയാനെ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റിലായ വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ കേരളത്തെ ഞെട്ടിച്ചത്.

അമ്പലപ്പുഴയില്‍ രണ്ടാനച്ഛന്‍ മൂന്നുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചപ്പോള്‍ പ്രതികരിക്കുക പോലും ചെയ്യാതെ മൂകസാക്ഷിയായി നില്‍ക്കുകയായിരുന്നു ആ കുരുന്നിന്റെ അമ്മ. തൊടുപുഴയില്‍ പിഞ്ചുബാലനെ അരുണ്‍ ആനന്ദ് എന്ന നരാധമന്‍ ഭിത്തിയില്‍ അടിച്ച് മൃതപ്രായനാക്കിയപ്പോഴും, ആ കുട്ടിയുടെ അമ്മ കുട്ടിയെ അയാളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

വര്‍ധിച്ച് വരുന്ന ഇത്തരം കൊലപാതകങ്ങളുടെയും അതിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ ടെലിവിഷന്‍ അവതാരകയായ അശ്വതി ശ്രീകാന്ത് പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.  

'പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം 'അമ്മ' എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി...! ആ വാക്ക് അര്‍ഹിക്കുന്നവര്‍ പ്രസവിച്ചവരാകണം എന്നുമില്ല...' അശ്വതി ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

കഴിഞ്ഞദിവസം രാവിലെയാണ് പ്രണവ്-ശരണ്യ ദമ്പതിമാരുടെ മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാനായി ശരണ്യ തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി