കേരളം

ഹര്‍ത്താല്‍ : കെടിയു പുനഃപരീക്ഷ മാര്‍ച്ച് രണ്ടിന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഹര്‍ത്താല്‍ ദിവസമായ ഡിസംബര്‍ 17 ന് സാങ്കേതിക സര്‍വകലാശാല ( കെടിയു) നടത്തിയ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ച് രണ്ടിന് വീണ്ടും നടത്തും. മിക്ക കോളജുകളിലും കുട്ടികള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാതിരുന്നത് കണക്കിലെടുത്താണ് പുനഃപരീക്ഷ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.

പുനഃപരീക്ഷയ്ക്കായി ഈ മാസം 20 മുതല്‍ 24 വരെ രജിസ്റ്റര്‍ ചെയ്യാം. ഡിസംബര്‍ 17 ന് പരീക്ഷ എഴുതിയവര്‍ക്കും വേണമെങ്കില്‍ അതു റദ്ദാക്കി വീണ്ടും എഴുതാം. പുനഃപരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നവരുടെ ഡിസംബര്‍ പരീക്ഷയുടെ രജിസ്‌ട്രേഷന്‍ അസാധുവാകും.

അവരുടെ ഉത്തരക്കടലാസുകള്‍ നോക്കില്ല. എന്നാല്‍ പുനഃപരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാത്തവരുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'