കേരളം

19 മനുഷ്യ ജീവനുകള്‍ മാത്രമല്ല, അവിനാശിയില്‍ പൊലിഞ്ഞതില്‍ മൂന്നു നായ്ക്കുട്ടികളും; പരിക്കേറ്റ ഒന്ന് ഓടിമറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

അവിനാശി: ഒരൊച്ചയുമുണ്ടാക്കാതെ ഉറങ്ങുകയായിരുന്നു ആ നാല് പട്ടിക്കുട്ടികൾ. തിരുപ്പൂരിലുണ്ടായ വാഹനാപകടത്തിൽ 19 മനുഷ്യർക്കൊപ്പം അവയിൽ മൂന്നെണ്ണവും യാത്രയായി. ജീവൻ ബാക്കിയായ ഒന്ന് രക്ഷാപ്രവർത്തകർ കാണുമ്പോൾ പതുങ്ങിയിരിക്കുകയായിരുന്നു. രക്ഷാപ്രവർത്തകർ അതിനെയെടുത്ത് ബസിന് പുറത്തെത്തിച്ചപ്പോൾ എങ്ങോ ഓടി മറഞ്ഞു. 

യാത്രക്കാരിലാരോ കൊണ്ടു വന്നതായിരുന്നു വി​ദേശ ഇനത്തിലുള്ള പട്ടിക്കുട്ടികളെ അപകട സ്ഥലത്ത് ആദ്യമെത്തിയ അവിനാശി അ​ഗ്നിരക്ഷാ സേനാം​ഗങ്ങളാണ് രക്ഷാപ്രവർത്തനത്തിനിടെ പട്ടിക്കുട്ടികളെ കണ്ടത്. 

ഇന്നലെ പുലര്‍ച്ചെ മൂന്നേകാലിനാണ് ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കു വന്ന ബസില്‍ കൊച്ചിയില്‍ നിന്ന് സേലത്തേക്ക് ടൈലുമായി പോയ കണ്ടെയ്നർ ലോറി ഇടിച്ചു കയറി അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ഡിവൈഡര്‍ തകര്‍ത്ത ലോറി മറുഭാഗത്തു കൂടി പോയ ബസിന്റെ വലതു വശമാണ് തകര്‍ത്തത്. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 19 പേരാണ് ദാരുണമായി മരിച്ചത്. ബസ് നാമാവശേഷമായി.

വാഹനാപകടത്തില്‍ പതിനെട്ട് മലയാളികളടക്കം 19പേരാണ് മരിച്ചത്. 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു