കേരളം

വിവാഹ മോചനം നേടാതെ രണ്ടാം കല്ല്യാണം; മുൻ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷനെ സിപിഎം പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ആദ്യ വിവാഹം നിയമപരമായി വേർപ്പെടുത്താതെ രണ്ടാമതും കല്ല്യാണം കഴിച്ച സിപിഎം നേതാവിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി. ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്‍റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുൻ അധ്യക്ഷനുമായ സജീഷിനെതിരെയാണ് പാര്‍ട്ടിയുടെ നടപടി.

വിവാഹ മോചനം നേടാതെ തെറ്റിദ്ധരിപ്പിച്ച് സജീഷ് രണ്ടാമതും വിവാഹം കഴിച്ചുവെന്ന ആദ്യ ഭാര്യയുടെ പരാതിയിലാണ് പാര്‍ട്ടി നടപടി. കിളിമാനൂര്‍ സ്വദേശിയെയാണ് സജീഷ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. ഇതിനെതിരെ ആദ്യ ഭാര്യ ജില്ല രജിസ്ട്രാര്‍ക്കും സിപിഎം നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് സജീഷിനെ നേരത്തെ മാറ്റി നിര്‍ത്തുകയുമുണ്ടായി.

ആറ് മാസം മുൻപ് കുടുംബ പ്രശ്നങ്ങളുടെ പേരില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം സജീഷ് രാജി വച്ചിരുന്നു. പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കണമെന്ന് നേതൃത്വം മുന്നറിയിപ്പു നല്‍കുകയും ചെയ്തു. എന്നാൽ വിവാഹ മോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചതോടെയാണ് സജീഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ