കേരളം

കടയിലെ തര്‍ക്കം;ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്


ചേര്‍ത്തല: കടയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അനുജനെ ജ്യോഷ്ഠന്‍ കുത്തിക്കൊന്നു. വയലാര്‍ പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ എട്ടുപുരയ്ക്കല്‍ ചിറയില്‍  ശിവന്‍ (44) ആണ് മരിച്ചത്. ശിവനെ കുത്തിയ ജ്യേഷ്ഠന്‍ ബാബു ഒളിവിലാണ്.

ദേശീയപാതയില്‍ ചേര്‍ത്തല ഒറ്റപ്പുന്ന റെയില്‍വേ ക്രോസിന് സമീപം ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. കുത്തേറ്റ് റോഡില്‍ക്കിടന്ന ശിവനെ ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശിവനും സഹോദരങ്ങളായ സൈജു, ബാബു എന്നിവരും ചേര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് കടക്കരപ്പള്ളിയില്‍ ഹോട്ടല്‍ തുടങ്ങിയത്. ശിവന്റെ പേരിലാണ് കടയുടെ വാടകച്ചീട്ട് എഴുതിയിരുന്നത്.

ക്യാഷ് കൗണ്ടറിലിരുന്ന് ബാബു കടയില്‍ വരുന്ന ഇടപാടുകാരോട് അപമര്യാദയായി പെരുമാറുന്നതായുള്ള പരാതിയെത്തുടര്‍ന്ന് കടയില്‍നിന്ന് ഇയാളെ പറഞ്ഞുവിട്ടിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ബാബു, സഹോദരന്‍ സൈജുവിന്റെ ബൈക്ക് എടുത്തുകൊണ്ട് പോയതായും കടയില്‍നിന്ന് ഒഴിവാക്കിയതിന്റെ വൈരാഗ്യത്തില്‍ ശിവനെ കുത്തിവീഴ്ത്തിയതാണെന്നും പൊലീസ് പറഞ്ഞു.

ശിവന്റെ തോളിലും വയറിലും നെഞ്ചിലുമാണ് കുത്തേറ്റത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗവ.താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ