കേരളം

പൊലീസുകാരുടെ ബൈക്കുകളിൽ നിന്ന് ഹെൽമറ്റും പെട്രോളും അടിച്ചു മാറ്റി! മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ബൈക്കുകളിൽ നിന്ന് പെട്രോളും ഹെൽമെറ്റും മോഷണം പോയി. യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ആറ് ബൈക്കുകളിൽ നിന്ന് പെട്രോളും രണ്ട് ഹെൽമെറ്റുമാണ് മോഷണം പോയത്.  വിവരം അറിഞ്ഞ് കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് ഉദ്യോ​ഗസ്ഥർ എത്തിയെങ്കിലും മോഷ്ടാക്കൾ കടന്നുകളഞ്ഞു. 

പ്രതികളെ കണ്ടെത്താൻ സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു വരികയാണ്. ഇന്നലെ പുലർച്ചെ 1.30യോടെയാണ് സംഭവം നടന്നത്. കോളജിലെ കുത്തു കേസിനെ തുടർന്ന് സുരക്ഷയ്ക്കിട്ടിരുന്ന പൊലീസുകാരുടെ ബൈക്കുകളിലാണ് മോഷണം നടന്നത്. 

ക്യാമ്പസിന് പുറത്ത് പ്രധാന കവാടത്തിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ നിന്ന് രണ്ട് പേർ പെട്രോൾ മാറ്റുന്നത് വഴി യാത്രക്കാർ കണ്ടിരുന്നു. ഇവർ കൺട്രോൾ റൂമിൽ വിവരം അറിച്ചു. പിന്നീട് പൊലീസ് വരുന്നത് കണ്ട് മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍