കേരളം

യുവാവിനെ മോഷ്ടാവ് എന്ന പേരിൽ കൂട്ടംചേർന്ന് ആക്രമിച്ചു, തടയാൻ ശ്രമിച്ച യുവതിക്ക് നേരെ കയ്യേറ്റം; അച്ഛനും മക്കളും അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : ബന്ധുവായ യുവാവിനെ ആളുകൾ കൂട്ടം കൂടി മർദിക്കുന്നതു തടയാൻ ശ്രമിച്ച യുവതിയെ ഉപദ്രവിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മാഞ്ഞൂർ സ്വദേശിയായ യോഹന്നാൻ (58), മക്കളായ ഷെറിൻ (25), ഷെബിൻ (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിലാണ് നടപടി. 

ബന്ധുവായ യുവാവിനെ മോഷ്ടാവ് എന്ന പേരിലാണ് നാട്ടുകാർ തടഞ്ഞു വയ്ക്കുകയും മർദിക്കുകയും ചെയ്തതെന്നു പരാതിയിൽ പറയുന്നു. കഴിഞ്ഞ 17-ാം തിയതി രാത്രി 8.30ന്  മാഞ്ഞൂർ സൗത്ത് ഉള്ളാട്ടിൽ ജംക്‌ഷനു സമീപമാണ് സംഭവം. ഉപദ്രവിക്കാൻ ശ്രമിച്ചവർ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു.

പിതാവിനൊപ്പം യുവതി സ്ഥലത്തെത്തിയപ്പോൾ യുവാവിനെ ആൾക്കൂട്ടം മർദിക്കുന്നതാണു കണ്ടത്. തങ്ങളുടെ ബന്ധുവാണെന്നും സുഖമില്ലാത്ത ആളാണെന്നും പറഞ്ഞെങ്കിലും ആരും കേൾക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് യുവതി പൊലീസിനെ വിളിച്ചു. മർദനം തടയാൻ കഴിയാതെ വന്നപ്പോൾ മർദിക്കുന്നവരുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുകയായിരുന്നു യുവതി. ഇതിൽ പ്രകോപിതരായ ആൾക്കൂട്ടം യുവതിക്കു നേരെ തിരിഞ്ഞു. ഇവർ യുവതിയെ ഉപദ്രവിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇത് കണ്ടുനിന്ന യുവതിയുടെ പിതാവ് ബോധരഹിതനായി വീണു. അയൽവാസികൾ ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

പൊലീസ് തക്ക സമയത്ത് എത്തിയാണ് യുവാവിനെ രക്ഷിച്ചത്.  യുവാവിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''