കേരളം

ആശുപത്രിയില്‍ ഇരിക്കാന്‍ നല്‍കിയ ചക്രക്കസേരയുമായി അംഗപരിമിതന്‍ മുങ്ങി; പൊക്കിയത് ബാറില്‍ നിന്ന് 

സമകാലിക മലയാളം ഡെസ്ക്

കൊട്ടാരക്കര; ചികിത്സതേടി താലൂക്ക് ആശുപത്രിയില്‍ എത്തിയ അംഗപരിമിതന്‍ ആശുപത്രിയിലെ ചക്രക്കസേരയുമായി മുങ്ങി. ഇരിക്കാന്‍ നല്‍കിയ ചക്രക്കസേരയുംകൊണ്ടാണ് വയോധികന്‍ കടന്നുകളഞ്ഞത്. തുടര്‍ന്ന് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നടത്തിയ തെരച്ചിലില്‍ ബാറില്‍ നിന്ന് കസേരയ്‌ക്കൊപ്പം ആളെയും പൊക്കുകയായിരുന്നു. 

കഴിഞ്ഞദിവസമാണ് ചികിത്സതേടി വയോധികനായ അംഗപരിമിതന്‍ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഏറെ നേരം ചക്രക്കസേരയില്‍ ഇരുന്നു. ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ചക്രക്കസേരയുമായി പതുക്കെ പുറത്തുകടന്ന് ഒരു ഓട്ടോറിക്ഷയില്‍ കയറി സ്ഥലംവിട്ടു. കണ്ടുനിന്നവരാണ് സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചത്. 

തുടര്‍ന്ന് സെക്യൂരിറ്റിക്കാരന്‍ നഗരം മുഴുവന്‍ കസേരയേയും ആളെയും തിരഞ്ഞു. ഒടുവില്‍ ആളിനെ ബാറില്‍ കണ്ടെത്തി. ഉടനെ കസേരയേയും ആളെയും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വൈകല്യം കണക്കിലെടുത്ത് കേസെടുക്കാതെ വിട്ടയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു