കേരളം

പട്ടാപ്പകല്‍ സ്ത്രീയെ കടന്നുപിടിച്ചു; തലങ്ങും വിലങ്ങും അടിച്ചു; മാല പൊട്ടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇടവഴിയിലൂടെ പോകുകയായിരുന്ന സ്ത്രീയെ പിന്‍തുടര്‍ന്ന് പിന്നില്‍നിന്ന് അടിച്ചുവീഴ്ത്തിയതായി പരാതി. ഈ സമയം അതുവഴി സ്‌കൂട്ടറില്‍ വരുകയായിരുന്ന യുവതികളെ കണ്ടതോടെ അക്രമി ഓടി. പൊലീസ് സ്‌റ്റേഷനില്‍ ഉടന്‍ വിവരമറിയിച്ചതോടെ വിഴിഞ്ഞം കാഞ്ഞിരവിളം ലക്ഷംവീട് കോളനി സ്വദേശി ശാന്തകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. വിഴിഞ്ഞം മുക്കോല ജങ്ഷന് സമീപത്തെ ആളൊഴിഞ്ഞ ഇടവഴിയില്‍വെച്ചായിരുന്നു അക്രമം. ഫാഷന്‍ഡിസൈന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന സ്ത്രീയെയാണ് ശാന്തകുമാര്‍ പിന്‍തുടര്‍ന്ന് ആക്രമിച്ചത്. സ്ത്രീയെ ശാന്തകുമാര്‍ ആദ്യം പിന്നില്‍നിന്ന് കടന്നുപിടിച്ചു. കുതറിയോടിയ ഇവരെ വഴിയില്‍ക്കിടന്ന തെങ്ങിന്റെ മടലെടുത്ത് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. അടിയേറ്റുവീണ ഇവര്‍ നിലവിളിച്ചപ്പോള്‍ തുണികൊണ്ട് വായ് മൂടി. അവശയായ ഇവരെ സമീപത്തെ പുരയിടത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. മാലപൊട്ടിച്ചെടുക്കാനും ഉപദ്രവിക്കാനും ശ്രമിച്ചു. ഈ സമയം സ്‌കൂട്ടറില്‍ ഇവിടെയെത്തിയ മുക്കോല സ്വദേശികളായ യുവതികളെ കണ്ടതോടെ ശാന്തകുമാര്‍ ഓടുകയായിരുന്നു.

സ്ത്രീകള്‍ നല്‍കിയ വിവരമനുസരിച്ച് എസ്.എച്ച്.ഒ. എസ്.ബി.പ്രവീണിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രദേശത്ത് പരിശോധന നടത്തി. സംഭവസ്ഥലത്ത് നിന്നും തൊട്ടകലെ ഒളിച്ചിരുന്ന ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ