കേരളം

മീന്‍ നന്നാക്കുന്നതിനിടെ പുഴുക്കള്‍ 'നുരച്ചുപൊന്തി'; പരാതി

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: വയനാട് മാനന്തവാടി എരുമത്തെരുവിലെ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ വീണ്ടും പുഴുവരിച്ച മീന്‍ വിറ്റതായി പരാതി. ഇന്നലെ മാനന്തവാടി ക്ലബ്ബ്കുന്ന് സ്വദേശി വാങ്ങിയ ചൂര മീനിലാണ് പുഴുക്കളെ കണ്ടത്. വാങ്ങി വീട്ടിലെത്തി മീന്‍ നന്നാക്കുന്നതിനിടെയാണു വ്യാപകമായി പുഴുക്കള്‍ പൊന്തിവന്നത്. ഉടന്‍  കച്ചവടക്കാരെ വിളിച്ച് അറിയിച്ചെങ്കിലും മീന്‍ ദൂരസ്ഥലങ്ങളില്‍ നിന്നാണ് വരുന്നതെന്നും തങ്ങള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല എന്നുമായിരുന്നു മറുപടി.

സമീപകാലത്ത് പലവട്ടം  എരുമത്തെരുവിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്ന്  ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച മീന്‍ വില്‍പന നടത്തിയിട്ടുണ്ട്. മുറയ്ക്ക് പരിശോധന ഉണ്ടാകുന്നതല്ലാതെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അടുത്തിടെ  മാനന്തവാടി അമ്പുകുത്തി സ്വദേശി ഇവിടെ നിന്ന് വാങ്ങിയ മീനിനു രാസവസ്തുവിന്റെ ഗന്ധം ഉണ്ടായതും  പാകം ചെയ്തു രുചിച്ചു നോക്കിയപ്പോള്‍ വായില്‍ ചൊറിച്ചില്‍ ഉണ്ടായതും പരാതിക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന്  കോഴിക്കോട് നിന്ന്  ഭക്ഷ്യസുരക്ഷാ മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് മാര്‍ക്കറ്റില്‍ പരിശോധന നടത്തി.  മത്സ്യത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും   ഇതിന്റെ പരിശോധനാ ഫലം വന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍