കേരളം

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് 120 രൂപ വര്‍ധിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  തുടര്‍ച്ചയായ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വീണ്ടും കുതിക്കുന്നു. പവന് 120 വര്‍ധിച്ച് 31,640 രൂപയായി. 15 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3955 രൂപയായി.

രണ്ടുദിവസം മുന്‍പ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. പവന് 32,000 രൂപയായാണ് വര്‍ധിച്ചത്. തുടര്‍ന്ന് കഴിഞ്ഞദിവസം രണ്ടുഘട്ടങ്ങളിലായി 480 രൂപ കുറഞ്ഞ്  31,520 രൂപയായി. പിന്നീട് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും ഉയര്‍ന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 30400 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയാണ് പിന്നീട് തുടര്‍ച്ചയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയത്. ഒരു ഘട്ടത്തില്‍ വില 29,920 രൂപയിലേക്ക് താഴ്ന്നിരുന്നു. ആഗോളസമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന തളര്‍ച്ചയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ നിക്ഷേപകര്‍ കൂടുതലായി ആശ്രയിക്കുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍