കേരളം

വർഗീയ വിദ്വേഷമുണ്ടാക്കുന്ന ഫെയ്സ് ബുക്ക് കമന്റ്: പൊലീസുകാരനെതിരെ നടപടി, സ്ഥലംമാറ്റി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വർഗീയവിദ്വേഷമുണ്ടാക്കുന്ന തരത്തിൽ ഫെയ്സ്ബുക്ക് കമന്റിട്ടുവെന്ന പരാതിയിൽ പൊലീസുകാരനെതിരേ നടപടി. തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും തിരൂർ സിഐയുടെ താത്കാലിക ഡ്രൈവറുമായ രജീഷിനെതിരേയാണ് നടപടി. മലപ്പുറം എആർ ക്യാമ്പിലേക്കാണ് രജീഷിനെ സ്ഥലംമാറ്റിയത്.  എ ആർ നഗർ കൊളപ്പുറം സ്വദേശിയാണ് രജീഷ്.  

 ജില്ലാ പൊലീസ് മേധാവി യു അബ്ദുൾകരീമാണ് രജീഷിനെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തിരൂർ ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബുവിന്റെ മേൽനോട്ടത്തിൽ സി.ഐ. ഫർഷാദ് അന്വേഷണം നടത്തി എസ്.പിക്ക് റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. റിപ്പോർട്ട് നൽകിയാൽ തുടർനടപടിയുണ്ടാകും.

കൊളപ്പുറം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറൽസെക്രട്ടറിയും സിപിഎം എആർ നഗർ വലിയപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും നടപടി ആവശ്യപ്പെട്ട് എസ്പി അബ്ദുൾ കരീമിന് പരാതി നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍