കേരളം

മൂന്നുചോദ്യങ്ങള്‍ക്ക് കൂടി മറുപടി വേണം ; ദൃശ്യങ്ങളുടെ ആധികാരികതയില്‍ വീണ്ടും സംശയം ഉന്നയിച്ച് ദിലീപ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍, ദൃശ്യങ്ങളുടെ ആധികാരികതയില്‍ വീണ്ടും സംശയം ഉന്നയിച്ച് പ്രതി ദിലീപ്. മൂന്നുചോദ്യങ്ങള്‍ക്ക് കൂടി മറുപടി കിട്ടണമെന്ന നടന്റെ ഹര്‍ജി പ്രത്യേക കോടതി അംഗീകരിച്ചു. ചോദ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിന് കൈമാറാനും ഉത്തരവിട്ടു. കോടതിയില്‍ വിചാരണ തുടങ്ങും മുമ്പു തന്നെ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയമുന്നയിച്ച് ദിലീപ് കീഴ്‌ക്കോടതികളെ സമീപിച്ചിരുന്നു. 

ഒടുവില്‍ ദിലീപ് സുപ്രീംകോടതിയിലും ഇക്കാര്യം ഉന്നയിച്ച് ഹര്‍ജി നല്‍കി. തുടര്‍ന്ന് എല്ലാ ചോദ്യങ്ങളും ഒരുമിച്ച് നല്‍കാനും ഇതിന് സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് മറുപടി നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് ലാബ് ഏതാണ്ട് 40 ഓളം ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കിയിരുന്നു. 

പ്രത്യേകകോടതിയില്‍ വിചാരണ ആരംഭിച്ചതിന് ശേഷം കഴിഞ്ഞദിവസമാണ് ദിലീപ് വീണ്ടും ചില ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി അസാധാരണ നീക്കവുമായി രംഗത്തുവന്നത്. ഈ ഹര്‍ജി പരിഗണിച്ച കോടതി പ്രോസിക്യൂഷന്റെ വാദം കേള്‍ക്കാതെ പ്രതിഭാഗത്തിന്റെ ഹര്‍ജി അംഗീകരിക്കുകയായിരുന്നു. 

സാധാരണഗതിയില്‍ പ്രതിഭാഗം ഹര്‍ജി നല്‍കിയാല്‍ പ്രോസിക്യൂഷന് നോട്ടീസ് നല്‍കുകയാണ് പതിവ്.  എന്നാല്‍ അടച്ചിട്ട കോടതി മുറിയില്‍ പ്രതിഭാഗത്തിന്റെ വാദം മാത്രമാണ് കേട്ടത്. പ്രതിഭാഗത്തിന്റെ വാദം ഖണ്ഡിക്കാനോ എതിര്‍പ്പ് അറിയിക്കാനോ പ്രോസിക്യൂഷന് അവസരവും ലഭിച്ചില്ല. പ്രോസിക്യൂഷന്റെ വാദവും കേട്ടില്ല. ദിലീപിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കോടതി ഫൊറന്‍സിക് ലാബിനോട് ആവശ്യപ്പെടുകയായിരുന്നു. പ്രതിഭാഗം ഹര്‍ജിയില്‍ കോടതി ചട്ടം ലംഘിച്ചെന്നും തങ്ങളുടെ നിലപാട് ആരാഞ്ഞില്ലെന്നും പ്രോസിക്യൂഷന്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍