കേരളം

'എല്ലാ ഭരണകൂടങ്ങളും സ്വേച്ഛാധിപതികളെ സൃഷ്ടിക്കുന്നു' ; പിണറായി വിജയനെ കടന്നാക്രമിച്ച് അലന്റെ അമ്മ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി തടവിലുള്ള അലന്‍ ഷുഹൈബിന്റെ അമ്മ. എല്ലാ ഭരണകൂടങ്ങളും സ്വേച്ഛാധിപതികളെ സൃഷ്ടിക്കുന്നുവെന്ന് അലന്റെ അമ്മ സബിത പറഞ്ഞു. അവരുടെ ഈഗോകള്‍ നിരപരാധികളെ തടവിലാക്കുന്നു.

ചരിത്രം പരിശോധിച്ചാല്‍ എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം ദയനീയമാണ്. ശാരീരികമായി മാത്രമേ അലനെ ജയിലില്‍ അടയ്ക്കാന്‍ സാധിക്കുകയുള്ളൂ. അലന്റെ ചിന്തകളെ തടവിലിടാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്നും സബിത പറഞ്ഞു.

രാവിലെ നടത്തിയ വാര്‍്ത്താസമ്മേളനത്തിലാണ് അറസ്റ്റിലായ അലനേയും താഹയേയും തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നത്. അറസ്റ്റിലായവര്‍ പരിശുദ്ധരാണെന്ന അഭിപ്രായം തനിക്കില്ലെന്ന് നേരത്തെ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഎപിഎ ചുമത്തിയത് മഹാപരാധമാണെന്ന അഭിപ്രായം തനിക്കില്ല.  അവരെന്തോ പരിശുദ്ധന്‍മാരാണെന്നും ഒരു തെറ്റും ചെയ്യാത്തവരാണെന്നുമുള്ള ധാരണവേണ്ട. ചായകുടിക്കാന്‍ പോയപ്പോള്‍ പിടിച്ചതാണെന്ന് ആരും കരുതേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

കേരള പൊലീസിന്റെ പരിധിയിലുണ്ടായിരുന്ന കേസ് എന്‍ഐഎയ്ക്ക് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നതാണ് യുഎപിഎ നിയമത്തിന്റെ ഏറ്റവും വലിയ അപകടം. കേസ് ഏറ്റെടുക്കാന്‍ നമ്മള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമവ്യവസ്ഥയനുസരിച്ചാണ് അവര്‍ കേസെടുത്തതെന്നും പിണറായി പറഞ്ഞു. ഇടതുമുന്നണി യുഎപിഎയ്‌ക്കെതിരാണ്. എന്നാല്‍  മുന്‍പും ഇടത് ഭരണകാലത്ത് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ