കേരളം

വനിതാ പഞ്ചായത്ത് അംഗത്തെ പെട്രോളൊഴിച്ച് തീ കൊളുത്തിക്കൊല്ലുമെന്ന് ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : ഭവനപദ്ധതിയില്‍ വീട് അനുവദിച്ചില്ലെന്ന് ആരോപിച്ച് വനിതാ പഞ്ചായത്ത് അംഗത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. കോഴിക്കോട് കുറ്റിയാടി വേളം പഞ്ചായത്ത് അംഗം ലീലയ്ക്ക്  നേരെയാണ് ഭീഷണിയുണ്ടായത്. ചങ്ങലയില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുമെന്നാണ് ഭീഷണി മുഴക്കിയതെന്ന് ലീല പറഞ്ഞു.

തന്നെ ചങ്ങലയില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിക്കാന്‍ ശ്രമിക്കവെ, അവിടെയുണ്ടായിരുന്ന നാട്ടുകാരും പഞ്ചായത്ത് ജീവനക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് ലീല പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ വേളം സ്വദേശി ബാലന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് പഞ്ചായത്ത് അംഗത്തിന് നേര്‍ക്ക് ഇയാള്‍ ആക്രമണത്തിന് തുനിഞ്ഞത്. ബാലനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍