കേരളം

മൂന്നാറില്‍ അതിശൈത്യം, മൂന്നു ഡിഗ്രി തണുപ്പ്; സഞ്ചാരികളുടെ ഒഴുക്ക്

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി:  മൂന്നാറില്‍ അതിശൈത്യം തുടരുന്നു. തണുപ്പ് വര്‍ധിച്ചതോടെ മൂന്നാറില്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്.

വ്യാഴാഴ്ച രാവിലെ ഏഴു ഡിഗ്രിയായിരുന്നു ടൗണിലെ താപനില. ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്ന ചെണ്ടുവരയില്‍ മൂന്നും തെന്മലയില്‍ അഞ്ചും ചിറ്റുവര, കുണ്ടള എന്നിവിടങ്ങളില്‍ നാലും ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്.

വരുംദിവസങ്ങളില്‍ താപനില മൈനസില്‍ എത്തുമെന്നാണ് കരുതുന്നത്. ഇതോടെ എസ്‌റ്റേറ്റ് മേഖലയില്‍ മഞ്ഞുവീഴ്ചയും ശക്തമാകും. വിനോദസഞ്ചാരികളുടെ തിരക്ക് തുടരുന്നത് കണക്കിലെടുത്ത് ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം ആറാം തീയതി വരെ നീട്ടി. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ ചെറുവാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്