കേരളം

ഹെലികോപ്ടറിന്റെ കാറ്റടിച്ചുവീണു; ഇരുകാലുകള്‍ക്കും പരിക്കേറ്റ് തൊഴിലുറപ്പ് തൊഴിലാളി, ശസ്ത്രക്രിയ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹെലികോപ്ടറിന്റെ കാറ്റടിച്ചുവീണ തൊഴിലുറപ്പ് തൊഴിലാളിക്ക് ശസ്ത്രക്രിയ. വര്‍ക്കല ആറാട്ട് റോഡ് പുതുവല്‍വീട്ടില്‍ ഗിരിജ (55) നാണ് പരിക്കേറ്റത്.

വര്‍ക്കല ഹെലിപ്പാഡില്‍ ഡിസംബര്‍ 31നാണ് സംഭവം.  ഹെലിപ്പാഡിനടുത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഗിരിജയും സംഘവും . അതിനിടെ, ഉപരാഷ്ട്രപതിയുടെ ശിവഗിരി സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായെത്തിയ ഹെലികോപ്ടര്‍ ഹെലിപ്പാഡില്‍ ഇറങ്ങി. ഈ കാറ്റടിച്ച് ഗിരിജയും ഏതാനും തൊഴിലാളികളും നിലത്തേക്കുവീഴുകയായിരുന്നു. ഗിരിജയുടെ ദേഹത്ത് സമീപത്തെ ഗേറ്റ് ഇളകി വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.  

ഇരുകാലുകള്‍ക്കും പരിക്കേറ്റ ഗിരിജയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ നടന്ന പരിശോധനയിലാണ് കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തുന്നത്. തുടര്‍ന്നാണ് ശസ്ത്രക്രിയ നിശ്ചയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി