കേരളം

അഴിമതി ഇല്ലാതായെന്ന് പറയാനാകില്ല ; വനിതകളുടെ സുരക്ഷ ഉറപ്പാക്കല്‍ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : എല്ലാ മേഖലയിലും അഴിമതി ഇല്ലാതായെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ അഴിമതി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രാജ്യത്തു തന്നെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന സാക്ഷ്യപത്രമുണ്ട്. എന്നാല്‍, അവശേഷിക്കുന്ന മേഖലകളില്‍ കൂടി അഴിമതി പൂര്‍ണമായി ഇല്ലാതാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

14 പൊലീസ് സ്‌റ്റേഷനുകളുടെയും മലപ്പുറം വിജിലന്‍സ് ഓഫിസിന്റെയും ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനം ഒന്നിച്ചു നടത്താന്‍ കഴിയണം. അഴിമതി ഇല്ലാത്ത പൊലീസ് സംവിധാനം പൂര്‍ണമായി ഉറപ്പാക്കാന്‍ കഴിയും. ജനസൗഹൃദമായ പുതിയ പൊലീസിങ്ങാണു നടപ്പാക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വനിതകളുടെ സുരക്ഷ ഉറപ്പാക്കല്‍ ഈ വര്‍ഷത്തെ പ്രധാന ലക്ഷ്യമായി പൊലീസ് കണക്കാക്കേണ്ടതുണ്ട്. നിയമം നേരിട്ടു കയ്യിലെടുക്കാന്‍ ആരും തുനിയേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി എസ് സുനില്‍ കുമാര്‍ അധ്യക്ഷനായിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപിമാരായ ടോമിന്‍ ജെ. തച്ചങ്കരി, അനില്‍ കാന്ത്, ഷേഖ് ദര്‍വേഷ് സാഹിബ്, പൊലീസ് അക്കാദമി ഡയറക്ടര്‍ ബി സന്ധ്യ എന്നിവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?