കേരളം

എക്‌സൈസ് സംഘത്തെ ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു; രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കിഴുപ്പിള്ളിക്കരയില്‍ എക്‌സൈസുകാരെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു. തൃപ്രയാര്‍ സ്വദേശിയായ ഇരുപതുകാരന്‍ അക്ഷയ് ആണ് മുങ്ങിമരിച്ചത്. കഞ്ചാവ് വില്‍പനക്കാര്‍ തമ്പടിച്ചെന്ന വിവരം അനുസരിച്ച് എത്തിയ തൃശൂര്‍ എക്‌സൈസ് സംഘത്തെ കണ്ടാണ് അക്ഷയ് ഓടിയത്. 

 മുനയം ബണ്ട് റോഡ് വഴി എക്‌സൈസ് സംഘമെത്തിയ എക്‌സൈസിനെ കണ്ട ഉടനെ, യുവാക്കള്‍ ചിതറിയോടി. ഇതിനിടെയാണ് അക്ഷയ് പുഴയില്‍ വീണത്. അയല്‍വാസി അക്ഷയിയെ കണ്ടെങ്കിലും രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ലെന്നാണ് ആക്ഷേപം. എക്‌സൈസ് ഉദ്യോഗസ്ഥരും രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്.

അയല്‍വാസിയുടെ വീടിനു നേരേയും അക്രമമുണ്ടായി. ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും ഏറെ നേരം തിരഞ്ഞെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. പിന്നീട്, പുഴയില്‍ പൊന്തിവന്നപ്പോഴാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. അതേസമയം, ചിതറിയോടിയ യുവാക്കളെ കണ്ടിട്ടില്ലെന്നാണ് എക്‌സൈസിന്റെ വിശദീകരണം. നാട്ടുകാര്‍ ഫോണില്‍ വിളിച്ചപ്രകാരമാണ് സ്ഥലത്ത് എത്തിയതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് അന്തിക്കാട് പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍