കേരളം

ജനശതാബ്ദി എക്‌സ്പ്രസിന്റെ കോച്ച് പാളം തെറ്റി, ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ മതിലിലേക്ക് ഇടിച്ചു കയറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന്റെ ഒരു കോച്ച് പാളം തെറ്റി ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ മതിലിലേക്ക് ഇടിച്ചു കയറി. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഷണ്ടിങ് യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ പിറകിലേക്കു കൊണ്ടുപോയപ്പോഴാണ് പാളം തെറ്റിയത്. കോച്ചുകളുടെ എണ്ണത്തിലുള്ള പ്രശ്‌നം കാരണമാണ് പാളം തെറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാലരയോടെ ജീവനക്കാര്‍ വന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ട്രെയിന്‍ തിരിച്ച് ഷണ്ടിങ് യാര്‍ഡിലേക്കു മാറ്റി. ഇന്ന് ഉച്ചയ്ക്കു ശേഷം 2.45നാണ് ട്രയിന്‍ പുറപ്പെടേണ്ടത്. കേടുപാടുകള്‍ തീര്‍ത്ത് കൃത്യസമയത്തു തന്നെ ട്രെയിന്‍ പുറപ്പെടുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു