കേരളം

മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന് നേരെ കല്ലേറ്; പരുക്കേറ്റ് ആശുപത്രിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടറിന് നേരെ കല്ലേറ്. അ​ദ്ദേഹം സഞ്ചരിച്ച കാറിന് നേർക്കാണ് കല്ലേറുണ്ടായത്. പരുക്കുകളോടെ ജോർജ് അലക്സാണ്ടറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിൽ കാറിന്റെ ചില്ലുകൾ തകർന്നു.

കൊച്ചി ഐജി ഓഫീസിന് മുന്നിൽ വച്ചാണ് കല്ലേറുണ്ടായത്. കൊച്ചിയിലെ കോർപറേറ്റ് ഓഫീസിൽ ഇന്നലെ ജീവനക്കാരെ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എംഡിക്ക് നേരെ കല്ലേറുണ്ടായിരിക്കുന്നത്.

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച് മാനേജ്മെന്റ് ജീവനക്കാരെ പിരിച്ചുവിട്ടെന്നാരോപിച്ച് മുത്തൂറ്റിൽ സമരം വീണ്ടും ആരംഭിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് രണ്ട് ദിവസമായി മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ സമരത്തിലാണ്.  

കഴിഞ്ഞ വര്‍ഷം 52 ദിവസം നീണ്ട സമരത്തിനൊടുവില്‍ ഒപ്പിട്ട കരാറിലെ വ്യവസ്ഥകള്‍ മാനേജ്മെന്റ് ലംഘിച്ചെന്നാരോപിച്ചാണ് രണ്ട് ദിവസം മുമ്പ് സിഐടിയു വീണ്ടും സമരം തുടങ്ങിയത്. ട്രേഡ് യൂണിയനില്‍ അംഗമായവരോട് മാനേജ്മെന്റ് വിവേചനം കാണിക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞിരുന്നു.

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച് മാനേജ്മെന്റ് 45 ശാഖകള്‍ പൂട്ടുകയും 166 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. യൂണിയന്‍ സെക്രട്ടറിയും അംഗങ്ങളും ജോലി ചെയ്യുന്ന ശാഖകളാണ് തിരഞ്ഞുപിടിച്ച് പൂട്ടിയതെന്നും എളമരം കരീം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍