കേരളം

അര മണിക്കൂറിനിടെ രണ്ടു സ്‌ഫോടനങ്ങള്‍, ഹോളി ഫെയ്ത്തും ആല്‍ഫ സറീനും നിലംപതിച്ചു; കോണ്‍ക്രീറ്റ് കൂമ്പാരം - വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച രണ്ടു ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കി. എച്ച്ടുഒ ഹോളി ഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നീ ഫഌറ്റുകളാണ് സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. 

രാവിലെ 11.17നാണ് ഹോളി ഫെയ്ത്തില്‍ സ്‌ഫോടനം നടത്തിയത്. പതിനൊന്നു മണിക്കു നിശ്ചയിച്ചിരുന്ന സ്‌ഫോടനം, പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്ന നേവി ഹെലികോപ്റ്റര്‍ മടങ്ങാന്‍ വൈകിയതിനാല്‍ ഏതാനും നിമിഷങ്ങള്‍ താമസിക്കുകയായിരുന്നു. 

ആദ്യ സ്‌ഫോടനം നടന്നതോടെ തന്നെ മേഖല പൊടിപടലങ്ങളില്‍ മുങ്ങി. പൊടി അടങ്ങിയതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നിശ്ചയിച്ചുറപ്പിച്ചുപോലെ എല്ലാം നടന്നതായി ഉറപ്പുവരുത്തിയ ശേഷം രണ്ടാമത്തെ ഫഌറ്റ് പൊളിക്കുന്നതിന് അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നായിരുന്നു 11.44ന് ആല്‍ഫ സെറീന്റെ രണ്ടു ടവറുകള്‍ തകര്‍ത്തത്. ഇതോടെ ഇന്നത്തെ പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയായി.

സ്‌ഫോടനം നടത്തുന്നതിനു മുന്നോടിയായി ഉദ്യോഗസ്ഥര്‍ അവസാന വട്ട പരിശോധനകള്‍ നടത്തിയിരുന്നു. ഇരുന്നൂറു മീറ്റര്‍ ചുറ്റളവില്‍ വീടുകളില്‍ ആരും ഇല്ലെന്നു ഉറപ്പുവരുത്തി. ഈ മേഖലയിലെ റോഡുകളും ഇടവഴികളും പൂര്‍ണമായും അടച്ചു. 

മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള ആദ്യ സൈറണ്‍ 10.30ന് തന്നെ നല്‍കി. രണ്ടാം സൈറണ്‍ 10.55നാണ് തീരുമാനിച്ചിരുന്നെങ്കിലും ഇത് 11.10നാണ് നല്‍കാനായത്. രണ്ടാം സൈറണ്‍ മുഴങ്ങിയതോടെ ദേശീയപാതയിലെ ഗതാഗതം നിര്‍ത്തിവച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ