കേരളം

ആശ്വാസം; ആശങ്കപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല: എം സ്വരാജ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചതില്‍ ആശങ്കപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ലെന്ന് തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ്. പൊടിപടലങ്ങള്‍ അടങ്ങിയ ശേഷം വീടുകള്‍ പരിശോധിക്കും. ഫ്‌ലാറ്റുകള്‍ പൊളിച്ചുമാറ്റിയത് ആശ്വാസകരമാണ്. ആശങ്കപ്പെട്ടതുപോലെയൊന്നും സംഭവിച്ചില്ല. വീടുകള്‍ തിങ്ങിയ ഭാഗത്തേക്കല്ല ആല്‍ഫ സെറീന്‍ വീണത്. കായലിലേക്ക് വീഴുമെന്ന് ആദ്യമെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതിക വിദഗ്ധര്‍ പറഞ്ഞതുപോലെ തന്നെ സംഭവിച്ചുവെന്ന് മരട് നഗരസഭ അധ്യക്ഷ വ്യക്തമാക്കി. ആല്‍ഫ സെറീനിന്റെ മതിലിന്റെ കുറച്ചുഭാഗമാണ് കായലിലേക്ക് വീണത്. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും നഗരസഭ അധ്യക്ഷ പറഞ്ഞു. 

ആദ്യം പൊളിച്ചത് എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്‌ലാറ്റാണ്. രാവിലെ 11.17നാണ് ഹോളി ഫെയ്ത്തില്‍ സ്‌ഫോടനം നടത്തിയത്. പതിനൊന്നു മണിക്കു നിശ്ചയിച്ചിരുന്ന സ്‌ഫോടനം, പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്ന നേവി ഹെലികോപ്റ്റര്‍ മടങ്ങാന്‍ വൈകിയതിനാല്‍ ഏതാനും നിമിഷങ്ങള്‍ താമസിക്കുകയായിരുന്നു.

ആദ്യ സ്‌ഫോടനം നടന്നതോടെ തന്നെ മേഖല പൊടിപടലങ്ങളില്‍ മുങ്ങി. പൊടി അടങ്ങിയതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നിശ്ചയിച്ചുറപ്പിച്ചുപോലെ എല്ലാം നടന്നതായി ഉറപ്പുവരുത്തിയ ശേഷം രണ്ടാമത്തെ ഫല്‍റ്റ് പൊളിക്കുന്നതിന് അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നായിരുന്നു 11.44ന് ആല്‍ഫ സെറീന്റെ രണ്ടു ടവറുകള്‍ തകര്‍ത്തത്. ഇതോടെ ഇന്നത്തെ പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയായി.

സ്‌ഫോടനം നടത്തുന്നതിനു മുന്നോടിയായി ഉദ്യോഗസ്ഥര്‍ അവസാന വട്ട പരിശോധനകള്‍ നടത്തിയിരുന്നു. ഇരുന്നൂറു മീറ്റര്‍ ചുറ്റളവില്‍ വീടുകളില്‍ ആരും ഇല്ലെന്നു ഉറപ്പുവരുത്തി. ഈ മേഖലയിലെ റോഡുകളും ഇടവഴികളും പൂര്‍ണമായും അടച്ചു.

മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള ആദ്യ സൈറണ്‍ 10.30ന് തന്നെ നല്‍കി. രണ്ടാം സൈറണ്‍ 10.55നാണ് തീരുമാനിച്ചിരുന്നെങ്കിലും ഇത് 11.10നാണ് നല്‍കാനായത്. രണ്ടാം സൈറണ്‍ മുഴങ്ങിയതോടെ ദേശീയപാതയിലെ ഗതാഗതം നിര്‍ത്തിവച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി