കേരളം

കാരിക്കേച്ചറിസ്റ്റ് തോമസ് ആന്റണി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണി (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്ക് കോട്ടക്കലില്‍ വെച്ചായിരുന്നു അന്ത്യം.

ചിത്രകലാ പരിഷത്ത് കോട്ടക്കല്‍ നടത്തുന്ന ചിത്രകലാ ക്യാമ്പില്‍ പങ്കെടുക്കാന്‍ സ്വദേശമായ കോട്ടയത്തു നിന്ന് എത്തിയ അദ്ദേഹത്തിന് രാത്രിയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെട്രോ വാര്‍ത്ത എക്‌സിക്യൂട്ടീവ് ആര്‍ട്ടിസ്റ്റാണ്. ദീര്‍ഘകാലം ദീപിക ദിനപ്പത്രത്തില്‍ സേവനമനുഷ്ഠിച്ച തോമസ് ആന്റണി കോട്ടയം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായിരുന്നു.

തോമസ് ആന്റണിയുടെ വിയോഗത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ദു:ഖം രേഖപ്പെടുത്തി. കാരിക്കേച്ചര്‍ രംഗത്ത് അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ അദ്ദേഹം കാരിക്കേച്ചറില്‍ കേരളത്തിന്റെ യശസ് ഉയര്‍ത്തിയ അപൂര്‍വ്വ വ്യക്തിത്വമാണെന്ന്  അനുശോചനം രേഖപ്പെടുത്തികൊണ്ട് കാര്‍ട്ടൂണ്‍ അക്കാദമി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

ഡോര്‍ട്ട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ നാളെ അറിയാം

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

'ഉടന്‍ ജപ്തി'യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ