കേരളം

'മകന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധം; വീട്ടില്‍ നിന്നാല്‍ കൊന്നുകളയും; എറണാകുളത്ത് എത്തിച്ചു'; മരുമകളെ പീഡിപ്പിച്ച അമ്മായിച്ഛന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: മരുമകളെ പീഡിപ്പിച്ച അമ്മായിച്ഛന്‍ പിടിയില്‍. വെള്ളിക്കുളങ്ങര കോരച്ചാല്‍ പോട്ടക്കാരന്‍ വീട്ടില്‍ പുരുഷോത്തമന്‍ മകന്‍  ദിവാകരനാണ് അറസ്റ്റിലായത്. സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 

എറണാകുളം സ്വദേശിനിയായ മരുമകളുടെ പരാതിയെതുടര്‍ന്നാണ് ദിവാകരനെ  അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചെത്തി പരാതിക്കാരിയെ മര്‍ദ്ദിക്കുകയായിരുന്നു. ഈ സമയത്തെല്ലാം പ്രതി പരാതിക്കാരുടെ സഹായത്തിനെത്തുമായിരുന്നു. ഭര്‍ത്താവിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും ഇനിയും പരാതിക്കാരി വീട്ടില്‍ നിന്നാല്‍ ഭര്‍ത്താവ് കൊല്ലാന്‍ മടിക്കില്ലെന്നും പ്രതി പരാതിക്കാരിയെ ധരിപ്പിച്ചിരുന്നു. വീട്ടില്‍ നിന്നും രക്ഷപ്പെടുത്തി എറണാകുളത്ത് ഏതെങ്കിലും സ്ഥലത്ത് നിര്‍ത്താമെന്ന് പറഞ്ഞ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡീന്  അടുത്തുള്ള ഒരു ടൂറിസ്റ്റ് ഹോമില്‍ റൂം എടുത്തതിനു ശേഷം രാത്രിയായപ്പോള്‍ ഭീഷണിപ്പെടുത്തി പരാതിക്കാരിയെ പീഡിപ്പിക്കുകയായിരുന്നു. 
           
കഴിഞ്ഞവര്‍ഷം ഏപ്രില്‍ മാസം ആണ് സംഭവം നടന്നത്. തൃശ്ശൂര്‍ വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷനില്‍ ഈ സംഭവത്തില്‍ കേസെടുത്തു എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയാണ്  ഉണ്ടായത്
  
എറണാകുളം അസി കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തില്‍ സബ്ഇന്‍സ്‌പെക്ടര്‍ ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്,  വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍