കേരളം

ശബരിമല മകരവിളക്ക് നാളെ ; ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തില്‍ ; ഇന്ന് രാത്രി നട അടയ്ക്കില്ല ; കര്‍ശന നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

ശബരിമല : മണ്ഡല മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം. ഒരുക്കങ്ങല്‍ അവസാന ഘട്ടത്തിലാണ്. നാളെയാണ് മകരവിളക്ക്. മകരവിളക്ക് ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളായ പമ്പ വിളക്കും, പമ്പാസദ്യയും ഇന്ന് നടക്കും. മകരസംക്രമസമയം പുലര്‍ച്ചെ ആയതിനാല്‍ ശബരിമലയില്‍ ഇന്ന് നടയടക്കില്ല. അതിനാല്‍ ഭക്തര്‍ക്ക് ഇന്നുരാത്രി ദര്‍ശനത്തിന് അവസരം കിട്ടും.

ബുധനാഴ്ച പുലര്‍ച്ചെ 2.09 നാണ് മകരസംക്രമ പൂജ. അതിന് ശേഷം പുലര്‍ച്ചെ 2.30 ന് മാത്രമേ ഹരിവരാസനം പാടി നട അടയ്ക്കുകയുള്ളൂ. 15 ന് വൈകീട്ട് 6.30നാണ് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. ഈ സമയത്ത് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

തിരുവാഭരണ ഘോഷയാത്ര ഇന്ന് ളാഹ സത്രത്തില്‍ വിശ്രമിക്കും. നാളെ പ്ലാപ്പള്ളി, നിലയ്ക്കല്‍, നീലിമല, ശബരിപീഠം വഴി തിരുവാഭരണം ശരംകുത്തിയിലെത്തും. ശരംകുത്തിയിലെത്തുന്ന തിരുവാഭരണഘോഷയാത്രയെ ദേവസ്വം അധികാരികള്‍ സ്വീകരിക്കും. വൈകീട്ട് അയ്യപ്പസ്വാമിയെ ഈ തിരുവാഭരണങ്ങള്‍ അണിയിച്ചായിരിക്കും ദീപാരാധന നടത്തുക.

മകരജ്യോതി ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് പൊലീസും ദേവസ്വം അധികൃതരും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒമ്പത് ഇടങ്ങളിലാണ് മകരജ്യോതി കാമാന്‍ ഭക്തര്‍ തമ്പടിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. മകരജ്യോതി ദര്‍ശിക്കാന്‍ വലിയ കെട്ടിടങ്ങളുടെ മുകളില്‍ കയറുന്നതിനും നിയന്ത്ര്ണം ഉണ്ട്. പമ്പ ഹില്‍ടോപ്പിലും മകരജ്യോതി കാണാന്‍ പ്രവേശനമില്ല.

തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷയ്ക്കുമായി അധിക പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 70 പേരടങ്ങുന്ന ബോംബ് സ്‌ക്വാഡും പ്രവത്തനനിരതരാണ്. മകരവിളക്ക് പ്രമാണിച്ച് 15 ന് വാഹനനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 ന് കെഎസ്ആര്‍ടിസി പമ്പയില്‍ നിന്ന് 950 ബസ്സുകള്‍ സര്‍വീസ് നടത്തും. 15 ന് രാവിലെ 11 മുതല്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത