കേരളം

പൗരത്വനിയമത്തിനെതിരെ വേണ്ടത് ഒന്നിച്ചുള്ള സമരം; മഹാകാര്യമെന്ന് പറയുന്നവര്‍ക്ക് മറുപടിയില്ലെന്ന് പിണറായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൗരത്വനിയത്തിനെതിരെ ചെറുതും വലുതുമായ എല്ലാ സംഘടനകളും ഒന്നിച്ച് നില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാശക്തിയുളള സമരത്തിനായി യോജിപ്പ് വേണം. യോജിച്ച് സമരം ചെയ്യാത്തത് മഹാകാര്യമെന്ന് ചിലര്‍ പറയുന്നതിന് മറുപടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിയില്‍ സംസ്ഥാനത്ത് എല്‍ഡിഎഫുമായി ഇനി യോജിച്ച സമരത്തിനില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫുമായി യോജിച്ചുള്ള സമരം എല്ലാവര്‍ക്കും ഒരു സന്ദേശമായിരുന്നു, എന്നാല്‍ അതിന് ശേഷം സ്ഥിതി മാറി. സര്‍ക്കാറുമായുള്ള പ്രതിപക്ഷ യോജിപ്പിനെ മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളം യോജിച്ച സമരത്തിലേക്ക് നീങ്ങണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. മറിച്ചുള്ള പ്രചാരണത്തില്‍നിന്ന് സിപിഎം പിന്‍മാറണം. എന്നാല്‍ യോജിച്ച സമരത്തിന് ശേഷം എല്‍ഡിഎഫ് ഏകപക്ഷീയമായ സമരവുമായി മുന്നോട്ടുപോയി. ഈ സാഹചര്യത്തില്‍ എല്ലാസമയത്തും ഒരുമിച്ച് സമരം ചെയ്യാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു. 

അതേസമയം സര്‍ക്കാറുമായി യോജിച്ചുള്ള സമരത്തില്‍ കോണ്‍ഗ്രസിനകത്ത് അഭിപ്രായ ഭിന്നത ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിലൂടെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ലക്ഷ്യം ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി