കേരളം

വിറ്റുപോകാതെ 10 ലോട്ടറി ടിക്കറ്റുകള്‍ ; പെട്ടിക്കടക്കാരനെത്തേടി ഭാഗ്യദേവത ; 70 ലക്ഷം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : വില്‍ക്കാതെ അവശേഷിച്ച 10 ലോട്ടറി ടിക്കറ്റുകളിലൊന്നില്‍ പെട്ടിക്കടക്കാരനെ തേടിയെത്തിയത് ഭാഗ്യദേവത. മാവേലിക്കര ഇറവങ്കര സവിതാഭവനത്തില്‍ സി തമ്പി(63)യെയാണ് അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയത്. വില്‍പന നടക്കാതെ അവശേഷിച്ച സ്ത്രീശക്തി ലോട്ടറിയുടെ ടിക്കറ്റുകളിലൊന്നിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ കിട്ടിയത്.

മാവേലിക്കര-പന്തളം റോഡില്‍ കൊച്ചാലുംമൂട് ശുഭാനന്ദാശ്രമത്തിനു സമീപം പെട്ടിക്കടയും ഒപ്പം ലോട്ടറി വ്യാപാരവും നടത്തുന്നയാളാണ് തമ്പി. സമ്മാനാര്‍ഹമായ ടിക്കറ്റ് ഫെഡറല്‍ ബാങ്കിന്റെ മാങ്കാംകുഴി ശാഖയില്‍ ഏല്‍പിച്ചു. കട വിപുലീകരിക്കുകയും മക്കളെ സഹായിക്കുകയും ചെയ്യണമെന്നാണ് തമ്പിയുടെ ആഗ്രഹം. ഭാര്യ: സരസ്വതി. രണ്ട് പെണ്‍മക്കളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര