കേരളം

'കേരള ഗവര്‍ണര്‍ ഭരണഘടന മനസിലാക്കിയിട്ടില്ല, നിയമസഭയുടെ അധികാരങ്ങള്‍ അറിയില്ല'; വിമര്‍ശനവുമായി യെച്ചൂരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് ഖാനെതിരെ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള ഗവര്‍ണര്‍ ഭരണഘടന മനസിലാക്കിയിട്ടില്ലെന്ന് യെച്ചൂരി പറഞ്ഞു. 

പൗരത്വ ഭേദഗതി നിയമത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കുകയും, സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്ത വിഷയങ്ങളിലൂന്നി ഗവര്‍ണറും
സംസ്ഥാന സര്‍ക്കാരും പോരിലേക്ക് നീങ്ങുന്നതിന് ഇടയിലാണ് യെച്ചൂരിയുടെ വിമര്‍ശനം. ഗവര്‍ണറുടെ നിലപാട് നിര്‍ഭാഗ്യകരമാണെന്ന് യെച്ചൂരി പറഞ്ഞു. 

സംസ്ഥാനത്തിന്റേയും നിയമസഭയുടേയും അധികാരങ്ങള്‍ എന്തെന്ന് ഗവര്‍ണര്‍ക്ക് മനസിലായിട്ടില്ല. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട പ്രസ്താവനകളാവണം ഗവര്‍ണര്‍ നടത്തേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതിന് വിരുദ്ധമായ പരാമര്‍ശങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് യെച്ചൂരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി