കേരളം

ഗിന്നസ് റെക്കോര്‍ഡിനായി ഭീമന്‍ കേക്ക്; ബൈക്ക് യാത്രികന്റെ തോളെല്ല് പൊട്ടിച്ചു

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: ഗിന്നസ് ബുക്ക് ലക്ഷ്യമിട്ടാണ് കേക്ക് നിര്‍മാണം പൊടിപൊടിച്ചത്. ഗിന്നസ് ബുക്ക് അധികൃതര്‍ റോഡുനീളെ പരന്ന കേക്കിന്റെ അളവെടുത്തും പോയി. പക്ഷേ ഈ കേക്ക് ഒരു യാത്രക്കാരന്റെ തോളെല്ല് പൊട്ടിച്ചു.

തൃശൂര്‍ രാമനിലയത്തിലാണ് കേക്ക് നിര്‍മാണം നടന്നത്. രാമനിലയത്തിന് ചുറ്റും, മേശയിട്ടും, താത്കാലിക പന്തലൊരുക്കിയുമാണ് കേക്ക് നിര്‍മിച്ചത്. കേക്ക് നിര്‍മാണത്തിനായി കൊണ്ടിട്ട താത്കാലിക സംവിധാനങ്ങള്‍ റോഡില്‍ നിന്ന് വൈകിയും കൊണ്ടുപോയിരുന്നില്ല.

ബൈക്ക് യാത്രികന്‍ ജവാഹര്‍ ബാലഭവന് സമീപമുള്ള പന്തലിന്റെ കാലില്‍ തട്ടി വീഴുകയായിരുന്നു. മുളങ്കുന്നത്തുകാവ് കണ്ണനായ്ക്കല്‍ ഫ്രാന്‍സിസ്(62) ആണ് അപകടത്തില്‍പ്പെട്ടത്. ഇദ്ദേഹത്തെ കൂടാതെ മറ്റ് രണ്ട് ബൈക്ക് യാത്രികര്‍ കൂടി ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ