കേരളം

ഒന്നോ രണ്ടോ വിഷയങ്ങൾക്ക് തോറ്റാലും ഒരുവർഷം നഷ്ടമാകില്ല; എംബിബിഎസിനും സേ പരീക്ഷ

സമകാലിക മലയാളം ഡെസ്ക്

സിലബസ് പരിഷ്കരിക്കുന്നതിന്റെ ഭാഗമായി എംബിബിഎസ് പരീക്ഷാരീതിയിലും മാറ്റംവരുത്തുന്നു. ഒന്നോ രണ്ടോ വിഷയങ്ങൾക്ക് തോറ്റാലും വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടമാകാതിരിക്കാനുള്ള സേ പരീക്ഷ എംബിബിഎസിലും അവതരിപ്പിച്ചുകൊണ്ടാണ് പുതിയ പരിഷ്കരണം.

നിലവിൽ ഒന്നോ രണ്ടോ വിഷയങ്ങൾക്ക് തോൽക്കുന്നവരെ മറ്റൊരു ബാച്ചായാണ് പരി​ഗണിക്കുന്നത്. ഇത് വിദ്യാർഥികൾക്ക് മാനസിക സംഘർഷത്തിന് കാരണമാകുമെന്ന പരാതിയുടെ പശ്ചാതലത്തിലാണ് പുതിയ മാറ്റം നിർദേശിച്ചിരിക്കുന്നത്. ഒരവസരംകൂടി നൽകി വിദ്യാർത്ഥിയെ സ്വന്തം ബാച്ചിൽ തന്നെ നിലനിർത്തുന്നത് ഇതിന് പരിഹാരമാകുമെന്നാണ് കണ്ടെത്തൽ. മെഡിക്കൽ കൗൺസിലിന്റെതാണ് നിർദേശം.

ഓരോ വിഷയത്തിലും ഓരോ ഘട്ടത്തിലും വിദ്യാർഥികളുടെ പ്രാപ്തി വിലയിരുത്താൻ പരീക്ഷാരീതിയിലും മാറ്റം കൊണ്ടുവരും. പ്രായോഗിക പരിശീലനത്തിനും അതുവഴി വിദ്യാർഥികളുടെ കാര്യപ്രാപ്തി ഉയർത്താനും ലക്ഷ്യമിട്ടായിരിക്കും പുതിയ പാഠ്യപദ്ധതി. പരിഷ്കരണം 2024-ഓടെ പൂർത്തിയാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത