കേരളം

ബിജെപിയെ ഒറ്റപ്പെടുത്തുന്നത് മര്യാദകേട്; 'അംഗീകരിക്കാനാവില്ല'; ആര്യാടന്‍ മുഹമ്മദ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ബിജെപി പൊതുയോഗങ്ങള്‍ നടക്കുന്നിടത്ത് കടകള്‍ അടച്ചിടുന്നത് മര്യാദകേടാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ജവഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഡെവലപ്പ്‌മെന്റിന്റെ പ്രഥമ നെഹ്രു സെക്യുലര്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുയോഗം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഭരണഘടനാപ്രകാരം സംഘടിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. മൗലികാവകാശമാണിത്. തിരൂരില്‍ ബിജെപിക്കാര്‍ യോഗം നടത്തിയാല്‍ കടകള്‍ അടച്ചിടുന്നത് മര്യാദകേടാണ്. ഇതിന് പിന്നില്‍ സാമൂഹ്യവിരുദ്ധരും എസ്ഡിപിഐയേയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും പോലുള്ള സംഘടനകളുമാണ്. ഇതുതന്നെയാണ് മോദിയും അനുവര്‍ത്തിക്കുന്ന നയം. അത് അംഗീകരിക്കാന്‍ പറ്റില്ലെന്ന് ആര്യാടന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ