കേരളം

ഭൂമി വില്‍പ്പന; കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കാക്കനാട് മജിസ്‌ട്രേട്ട്  കോടതി വീണ്ടും കേസെടുത്തു. വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് കേസ്. അലെക്‌സിയന്‍ ബ്രദര്‍സ് സഭയ്ക്ക് നല്‍കിയ കരുണാലയത്തിന്റെ ഒരേക്കര്‍ ഭൂമി വില്‍പന നടത്തിയതുമായി ബന്ധപ്പെട്ടാണ് നടപടി. കര്‍ദിനാളിനു പുറമെ അതിരൂപത മുന്‍ പ്രൊക്യൂറേറ്റര്‍ ഫാദര്‍ ജോഷി പുതുവയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 

മാര്‍ച്ച് 13 നു ഇരുവരും നേരിട്ട് ഹാജരാകണമെന്നും കാക്കനാട് മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടു. പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് നല്‍കിയ  പരാതിയിലാണ് കോടതി ഇടപെടല്‍. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണ് കാക്കനാട് കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. നേരെത്തെ രണ്ട് കേസില്‍ കോടതി കര്‍ദിനാളിന്റെ പ്രതിചേര്‍ത്തെങ്കിലും ഹൈക്കോടതി തുടര്‍നടപടി സ്‌റ്റെ ചെയ്തിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍