കേരളം

ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലി തർക്കം; വ്യാപാരി യുവാവിന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കറുകച്ചാൽ: കടയുടെ മുന്നിൽ ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വ്യാപാരി യുവാവിന്റെ മുഖത്ത് മുളകുപൊടിയെറിഞ്ഞു. ഇന്നലെ രാവിലെ പത്തരയോടെ കറുകച്ചാൽ ചന്തയിൽ വെച്ചാണ് സംഭവം നടന്നത്. ആനിക്കാട് നൂറോമ്മാവ് ചെറ്റയിൽ റിജോ തോമസിന്റെ മുഖത്തും കണ്ണിലുമാണ് വ്യാപാരി മുളക് പൊടിയെറിഞ്ഞത്. സംഭവത്തിൽ വ്യാപാരിയായ തോട്ടയ്ക്കാട് മുക്കാട്ടുകാവുങ്കൽ ബിജുവിനെതിരെ പൊലീസ് കേസെടുത്തു.

ബിജുവിന്റെ കടയുടെ മുന്നിൽ റിജോ ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മുളകുപൊടി എറിയുന്നതിൽ കലാശിച്ചത്.  കറുകച്ചാൽ ചന്തയിൽ പ്രവർത്തിക്കുന്ന ബിജുവിന്റെ പച്ചക്കറി കടയുടെ മുന്നിൽ റിജോ ഇന്നലെ രാവിലെ ബൈക്ക് പാർക്ക് ചെയ്തപ്പോൾ അത് അവിടെ നിന്ന് മാറ്റണമെന്ന് ബിജു ആവശ്യപ്പെട്ടു. എന്നാൽ റിജോ അതിന് തയ്യാറായില്ല.

ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. തർക്കത്തിനിടെ ബിജു കടയിൽ സൂക്ഷിച്ചിരുന്ന മുളകുപൊടി റിജോയുടെ മുഖത്തേക്കും കണ്ണിലേക്കും എറിഞ്ഞത്. കണ്ടു നിന്ന നാട്ടുകാർ ഉടൻ തന്നെ റിജോയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. ദൃക്‌സാക്ഷികളുടെയും റിജോയുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് ബിജുവിനെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത