കേരളം

ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്നു; സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണെടുപ്പ് തടഞ്ഞതിന് ക്രൂരത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടുമയെ മണ്ണുമാന്തി കൊണ്ട് അടിച്ചുകൊന്നു. കാട്ടാക്കട കീഴാരൂരില്‍ ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം. പ്രതിയാണെന്ന് സംശയിക്കുന്ന ചാരുപാറ സ്വദേശി സജു ഒളിവിലാണ്.

സംഗീതിന്റെ ഭൂമിയില്‍ നിന്ന് അനുവാദത്തോടുകൂടി നേരത്തെ മണ്ണെടുത്തിരുന്നു. എന്നാല്‍ മറ്റൊരുസംഘം അനുവാദമില്ലാതെ ഇന്നലെ രാത്രി എത്തി മണ്ണെടുക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത സംഗീത് മണ്ണുമാന്തിയുടെ മുന്നില്‍ കയറി നിന്നു. തുടര്‍ന്ന് ജെസിബി കൊണ്ട് ഇടിച്ചിടുകയായിരുന്നു. 

ശ്വാസം തടസ്സം ഉണ്ടായ സംഗീതിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. പ്രവാസിയായിരുന്ന സംഗീത്, വീടിന് ചേര്‍ന്നുള്ള പുരയിടത്തില്‍ വനംവകുപ്പിനാണ് മണ്ണെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ മറ്റൊരു സംഘമാണ് ഇവിടെയെത്തി കഴിഞ്ഞ ദിവസം അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. സംഗീതിന്റെ വീടിന്റെ മതിലും ജെസിബി ഉപയോഗിച്ച് ഇവര്‍ തകര്‍ത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ