കേരളം

മൂന്നരലക്ഷം രൂപയുടെ പേരില്‍ ഭാര്യയുമായി തര്‍ക്കം: വീട് തീവച്ച് ഭര്‍ത്താവ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭാര്യയുമായുള്ള കലഹത്തിന്റെ പേരില്‍ വാടക വീടിന് തീവച്ച് ഭര്‍ത്താവ്. പുതുവൈപ്പ് പി ജെ  പ്രിന്‍സസ് ഹോട്ടലിന് തെക്കുവശം വാടകയ്ക്കു താമസിക്കുന്ന ചെല്ലാനം കക്കടവ് വലിയകത്തില്‍ ജയപ്രകാശാണ് വീടിനു തീവച്ച് സ്ഥലം വിട്ടത്. ഒളിവില്‍ പോയ ജയപ്രകാശിനെ പിന്നീട് ഞാറയ്ക്കല്‍ പൊലീസ് പിടികൂടി. 

മേനാച്ചേരി ശാലിനി ഡോമനിക്കിന്റെ വീടാണ് ഇവര്‍ പണയത്തിന് എടുത്തിരുന്നത്. ഇത് ഈ 31ന് ഒഴിയേണ്ടതാണ്. മൂന്നരലക്ഷം രൂപ നല്‍കി ഒരു വര്‍ഷത്തേക്കാണ് പണയത്തിനെടുത്തിരുന്നത്. ഈ തുക തനിക്ക് തരണമെന്നാവശ്യപ്പെട്ടു ജയപ്രകാശ് ഭാര്യയുമായി കലഹിച്ചു. ഭാര്യ സ്മിത ശാലിനി ഞാറയ്ക്കല്‍ പൊലീസില്‍  പരാതി നല്‍കി. 

ഉപദ്രവിക്കുമെന്ന് ഭയമുണ്ടെന്നു പറഞ്ഞപ്പോള്‍ സ്മിതയോട് അയല്‍പക്കത്ത് താമസിക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. ഇതിനിടയിലാണ് വീടിന് തീ കൊളുത്തിയത്. തീയില്‍  ജനല്‍ച്ചില്ലുകളെല്ലാം തകര്‍ന്നു. പുറത്തേക്ക് തീ പടര്‍ന്നില്ല.  പൊലീസെത്തിയാണ് തീ കെടുത്തിയത്. ഇവര്‍ക്ക് 13ഉം 10ഉം വയസുള്ള രണ്ട് ആണ്‍മക്കളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം