കേരളം

വലയില്‍ കുടുങ്ങിയ ആദ്യ നിമിഷങ്ങളില്‍ സന്തോഷം, തിരിച്ചറിഞ്ഞതോടെ 'ഭീമനെ' ജീവനോടെ കടലിലേക്ക് തിരികെ വിട്ടു; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

മല്‍സ്യബന്ധനത്തിന് കടലില്‍ പോയവരെ കാത്തിരുന്നത് വലിയ ഒരു അതിഥിയായിരുന്നു. എന്നാല്‍ വംശനാശ ഭീഷണി നേരിടുന്ന മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞ മത്സ്യത്തൊഴിലാളികള്‍ ഈ ഭീമനെ ജീവനോടെ കടലിലേക്ക് തന്നെ പറഞ്ഞയച്ചു. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. 

കോഴിക്കോട് പുതിയാപ്പയില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ് വലയില്‍ ഭീമന്‍ കുടുങ്ങിയത്. എന്നാല്‍ ഇത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പുള്ളി ഇടുംബാണെന്ന് തിരിച്ചറിഞ്ഞതോടെ ജീവനോടെ തന്നെ അതിനെ കടലിലേക്ക് മടക്കി. വലിയ പരിശ്രമത്തിന് ശേഷമാണ് ഇതിനെ തിരികെ കടലില്‍ ഉപേക്ഷിക്കാനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'