കേരളം

കെഎഎസ് പരീക്ഷ രാവിലെ 10നും ഉച്ചയ്ക്ക് 1: 30നും; 4,01,379 പേര്‍ പരീക്ഷ എഴുതും

സമകാലിക മലയാളം ഡെസ്ക്

തിരുവവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് (കെഎഎസ്) ഫെബ്രുവരി 22നു നടക്കുന്ന പ്രാഥമിക പരീക്ഷ രാവിലെ 10നും ഉച്ചയ്ക്ക് 1.30നും നടത്താന്‍ പിഎസ്‌സി തീരുമാനിച്ചു. പ്രാഥമിക പരീക്ഷയിലെ പേപ്പര്‍ ഒന്ന് 10 മുതല്‍ 12 വരെയും പേപ്പര്‍ രണ്ട് 1.30 മുതല്‍ 3.30 വരെയുമാണ് നടക്കുക. 

4,01,379 പേര്‍ പരീക്ഷ എഴുതാന്‍ പി.എസ്‌സിയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ഫെബ്രുവരി ഏഴ് മുതല്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ നടക്കുന്നത്. ഏതാണ്ട് രണ്ടായിരത്തോളം പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഒരുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത