കേരളം

'നൈമിത്ര'യുമായി വീല്‍ചെയറില്‍ ദീജ മുഖ്യമന്ത്രിക്കരുകില്‍ ; ഈ വിജയഗാഥ  പ്രചോദനമെന്ന് പിണറായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് മുപ്പത്തിയഞ്ച് വര്‍ഷമായി വീല്‍ചെയറില്‍ ജീവിക്കുന്ന കിളിമാനൂര്‍ നിലമേല്‍ സ്വദേശി ദീജ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി. തന്റെ സ്വന്തം സംരംഭത്തിന്റെ ഉല്‍പന്നമായ, പുതിയ സുഹൃത്ത് എന്നര്‍ത്ഥം വരുന്ന നൈമിത്ര അച്ചാറുമായാണ് വീല്‍ചെയറില്‍ ദീജ എത്തിയത്. മുഖ്യമന്ത്രി തന്നെയാണ് അതിഥിയെക്കുറിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.


ദീജയുടെ ജീവിത വിജയഗാഥ ഏവര്‍ക്കും പ്രചോദനമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പോളിയോ ബാധിച്ച് നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കാതെ അതിനെ ചെറുത്തു തോല്‍പ്പിക്കുന്ന ദീജയെപ്പോലുള്ളവര്‍ സമൂഹത്തിന് പകര്‍ന്നു നല്‍കുന്ന മാതൃക അതുല്യമാണ്. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്റെ പിന്തുണ തന്നെ ഏറെ സഹായിക്കുന്നതായി ദീജ പറഞ്ഞതായും മുഖ്യമന്ത്രി കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ