കേരളം

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ടത് കോടതി റദ്ദാക്കി, സുഭാഷ് വാസുവിന് പ്രസിഡന്റായി തുടരാം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കിയ നടപടിയില്‍ വെള്ളാപ്പള്ളി നടേശന് തിരിച്ചടി. സുഭാഷ് വാസുവിനെ നീക്കിയ നടപടി കൊല്ലം കോടതി റദ്ദാക്കി. വാസുവിന് പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്നും കോടതി വ്യക്തമാക്കി. 

യൂണിയന്‍ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് സുഭാഷ് വാസു നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. സുഭാഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാവാവധി പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് എസ്എന്‍ഡിപി മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സുഭാഷിനെ മാറ്റി അഡ്മിനിസ്‌ട്രേഷന്‍ ഭരണം നടപ്പാക്കിയത്. പന്തളം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളിയെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിക്കുകയായിരുന്നു. ഇതിന് പിന്നീലെ വെള്ളാപ്പള്ളിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്നും പുറത്താക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം