കേരളം

രോഗത്തോട് മല്ലടിച്ച് ദേവു ഐസിയുവില്‍; ആശുപത്രിക്ക് സമീപം അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ദേവുചന്ദനയുടെ അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍. നൂറനാട് എരുമക്കുഴി മീനത്തേതില്‍ കിഴക്കേക്കര വീട്ടില്‍ ബി ചന്ദ്രബാബുവിനെയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് പിന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതര രോഗം ബാധിച്ച് എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ് ദേവുചന്ദന.

ആലപ്പുഴ നൂറനാട് പുത്തന്‍വിള അമ്പലത്തിലെ ഉത്സവത്തിന് സ്വയംമറന്ന് ചുവടുവച്ചതോടെയാണ് ദേവു സാമൂഹിക മാധ്യമങ്ങളില്‍ താരമായത്. അതിനിടെയാണ് തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുന്ന ഗുരുതരമായ രോഗം ദേവുവിന് പിടിപെട്ടത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഐസിയുവിലാണ് ദേവുചന്ദന.

നൂറനാട് സിബിഎം എച്ച്എസ്എസ് വിദ്യാര്‍ഥിനിയാണ് ഈ ഒന്‍പതുകാരി . ചെണ്ടമേളത്തിനൊപ്പമുള്ള ചുവടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്നതോടെ 2019 മേയില്‍ ഒരു ചാനലിലെ കോമഡി പരിപാടിയില്‍ ദേവുവിന് പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഈ സന്തോഷം തീരുംമുന്‍പേയാണ് രോഗം ദേവുവിനെ കീഴ്‌പ്പെടുത്തിയത്.ആഴ്ചകള്‍ക്ക് മുന്‍പാണ് സ്ഥിതി ഗുരുതരമായത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്നാണ് എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചികിത്സാച്ചെലവ് താങ്ങാന്‍ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല. ഏതാനും ദിവസത്തിനിടയില്‍ മരുന്നിന് ചെലവായത് ഒന്നരലക്ഷത്തോളം രൂപയാണ്. ബന്ധുക്കളും നാട്ടിലെ സുമനസ്സുകളും സഹായിച്ചാണ് തുക നല്‍കിയത്. ഇപ്പോള്‍ കുട്ടിയുടെ ചികിത്സാ ചെലവിന് സുമനസ്സുകളുടെ സഹായം തേടി കനറ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍