കേരളം

വേണ്ടിവന്നാല്‍ പരീക്ഷകള്‍ മാറ്റിവെക്കുമെന്ന് ആരോഗ്യ സര്‍വകലാശാല; ഹോസ്റ്റലുകള്‍ അണുനശീകരണം നടത്തും

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: അടുത്ത തിങ്കളാഴ്ച മുതല്‍ നിശ്ചയിച്ചിരിക്കുന്ന എംബിബിഎസ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ വേണ്ടിവന്നാല്‍ മാറ്റിവെക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍. ഹോസ്റ്റലുകള്‍ ഒഴിപ്പിച്ച് അണുനശീകരണം നടത്തിയിട്ടേ പരീക്ഷകള്‍ നടത്തൂ. അതിന് കഴിഞ്ഞില്ലെങ്കില്‍ പരീക്ഷ നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് കണക്കിലെടുത്ത് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. പരീക്ഷയ്ക്കിടെ 4 ദിവസമെങ്കിലും ഹോസ്റ്റലില്‍ കഴിയേണ്ടിവരുമെന്നും സുരക്ഷ ഉറപ്പാക്കുക അപ്രായോഗികമാണെന്നുമാണ് വിദ്യാര്‍ഥികളുടെ വാദം. പരീക്ഷയ്ക്ക്് ഹാജരാകാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കു മാത്രമായി പിന്നീട് പ്രത്യേക ദിവസം അനുവദിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്നുമുതല്‍ നടക്കാനിരുന്ന പരീക്ഷകള്‍ സാങ്കേതിക സര്‍വകലാശാലയും മാറ്റിവച്ചിരുന്നു. ബിടെക് എട്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ 4 ദിവസത്തെ പരീക്ഷയാണു മാറ്റിയത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാര്‍ഥി സംഘടനകളും നല്‍കിയ പരാതികള്‍ പരിഗണിച്ചാണു തീരുമാനം. തല്‍ക്കാലം പരീക്ഷ മാറ്റാനാണു തീരുമാനം. റദ്ദാക്കണമോയെന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ബിടെക് 2,4,6 സെമസ്റ്റര്‍ പരീക്ഷയുടെ കാര്യത്തിലും തീരുമാനമായില്ലെന്ന് വൈസ്ചാന്‍സിലര്‍ രാജശ്രീ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം